top of page
Proverbs-MY
Proverbs-EN
Usage
As fresh as a daisy
സദാസമയവും ഉൻമേഷത്തോടെ ഇരിക്കുന്ന അവസ്ഥ
The early bird catches the worm
ആദ്യം എത്തുന്ന ആൾക്ക് വിജയത്തിനുള്ള അവസരം കൂടുതലാണ്
Spark Plug (Slang)
കൂടെയുള്ളവരെ പ്രചോദിപ്പിക്കുന്ന ആൾ (She is the sprk plug of our team)
ചാഞ്ഞ മരത്തിൽ ഓടിക്കയറാം
കാര്യപ്രാപ്തി, ദുർബലൻ,
ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
ചൊട്ടയിലെ ശീലം ചുടല വരെ
ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
അഹങ്കാരം, താഴ്മ
ചക്കിക്കൊത്ത ചങ്കരൻ
ചേർച്ച,
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു
എണ്ണയാട്ടാൻ ഉുപയോഗിക്കുന്ന ചക്ക് ഉണ്ടാക്കാൻ വെച്ച് തടി ചക്കിന്റെ ഏറ്റവും അപ്രധാനമായി കൊളുത്തായ കൊക്കിനാണ് ഉപകാരപ്പെട്ടത്. ഉപകാരം, പ്രയോജനം
ജാത്യാലുള്ളതു തൂത്താൽ പോകുമൊ
ചോറങ്ങും കൂറിങ്ങും
ചേറ്റിൽ കിടക്കുന്നവനു പൊടി പിരണ്ടാലെന്തു
ചെറുപ്പത്തിൽകട്ടാൽ ചെറുവിരൽ കൊത്തണം
ചുമലിൽ ഇരുന്നു ചെവി തിന്നരുതു
ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടാ
സുഹൃത്ത്, കൂട്ട്
ചക്കരയിൽ പറ്റിയ ഈച്ച പോലെ
ഗ്രന്ഥത്തിൽകണ്ട പശു പുല്ലു തിന്നുകയില്ല
കുടിമൂലം കുലംകെടും
Full of beans
ഊർജസ്വലതയും ആരോഗ്യവും ഉള്ള
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം
സ്വഭാവം മാറില്ല. ശീലങ്ങൾ, മാറ്റം വരുത്തുക
കൊക്കെത്ര കുളം കണ്ടതാ
പരിചയം, ഒരു കാര്യം വീണ്ടും വീണ്ടും ചെയ്യുക
കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
സംസാരം, വാക്കുകൾ,
കുന്തം പോയാൽ കുടത്തിലും തപ്പണം
തേടുക, കണ്ടെത്തുക, ശ്രമം
കുതിരക്കു കൊമ്പു കിളുർത്താൽ
അഹങ്കാരം, താഴ്മ,
കറിയൊക്കെ കൊള്ളാം, പക്ഷേ വിളമ്പിയത് കോളാമ്പിയിൽ
നല്ല ശ്രമം, കാര്യം നടക്കാതാവുക, പ്രയോജനം,
കടലിൽ കായം കലക്കുക
ഉപയോഗം
കഞ്ഞി നൽകാതെ കൊന്നിട്ടു പാൽപായസം തലയിലൊഴിക്കുക
പരിചരണം, മാതാപിതാക്കൾ, നോക്കുക
ഗതികെട്ടാൽ പുലി പുല്ലും തിന്നും
കൊല്ലക്കുടിയിലാണോ സൂചിവിൽക്കാൻ വരുന്നത്
കൊയ്ത്തോളം കാത്തിട്ടു, കൊയ്യാറാകുമ്പോൾ ഉറങ്ങരുതു
കൊത്തിക്കൊണ്ടു പറക്കാനുംവയ്യ, വെച്ചുങ്കൊണ്ടു തിന്നാനുംവയ്യാ
കൊട വയ്ക്കുന്നേടത്തു വടി വെക്കയില്ല
കൊടലു വലിച്ചുകാണിച്ചാലും വാഴനാരെന്നു പറയും
കൈ നനയാതെ മീൻ പിടിക്കുക
കൂനിന്മേൽ കുരു
കൂട്ടത്തിൽ നിന്നുകൊണ്ടു കാലെൽ ചവിട്ടരുതു
കുളിപ്പിച്ചാലും പന്നി ചേറ്റിൽ
കുരക്കുന്ന നായ് കടിക്കില്ല
കുരങ്ങിൻറെ കയ്യിൽ മാലകിട്ടിയതുപോലെ
കുരങ്ങിനു ഏണിചാരെണ്ടാ
കുന്തം പോയാൽ കുടത്തിലും തപ്പണം
കുത്തുവാൻ വരുന്ന പോത്തോടു വേദം ഓതിയാൽ കാര്യമോ
കുടിയറിഞ്ഞേ പെണ്ണയക്കാവൂ
കാളപെറ്റെന്നുകേട്ടു കയറെടുത്തു
കാപ്പണത്തിന്റെ പൂച്ച ഒരു പണത്തിന്റെ നെയികുടിച്ചു
ചൂടുവെള്ളത്തിൻ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും
കാക്കെക്കു തൻകുഞ്ഞു പൊൻകുഞ്ഞു
To Dodge a Bullet
To have a narrow escape or to have avoided something undesirable
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം
കായ്ച്ചമരത്തേലെ കല്ലെറിയൂ
കാട്ടിൽ ചെന്നാൽ കള്ളൻ,നാട്ടിൽ വന്നാൽ ഗുരു
കാക്കകുളിച്ചാൽ കൊക്കാമൊ
കള്ളുപീടികയിൽ നിന്നു പാലു കുടിച്ചാലും കളെളന്നെ പറയൂ
കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിച്ചുകൂടാ
കറന്ന പാലിൽ കളവില്ല
കരയുന്ന കുട്ടിക്കെ പാൽ ഉള്ളൂ.
ശല്യം, ചോദ്യങ്ങൾ, ആവശ്യം, ലഭ്യത. സാധിക്കുക
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
കയ്യിൽ കിടന്ന പണം കൊടുത്തിട്ടു കടിക്കുന്ന പട്ടിയെ വാങ്ങിയാലൊ
കയ്യിൽ കാശുണ്ടെങ്കിൽ അറിയാത്ത ഉമ്മായും അപ്പം തരും
കയ്യാലപുറത്തെ തേങ്ങാപോലെ
സംശയം, അനിശ്ചിതത്വം
കന്നിമാസത്തിലെ വെയിലു പാറപൊളിക്കും
കണ്ണിൽ കൊള്ളേണ്ടതു പുരികത്തേൽ കൊണ്ടു
കണ്ടറിയാഞ്ഞാൽ കൊണ്ടറിയും
കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം
കടിച്ചതുമില്ല പിടിച്ചതുമില്ല
കടം കൊടുത്താൽ ഇടവും കൊടുക്കണം
കഞ്ഞികുടിച്ചുകിടന്നാലും മീശതുടക്കാനാളു വേണം
കയിച്ചിട്ടറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ
കക്ഷത്തിലിരിക്കുന്നകതു പോകയുമരുതു, ഉത്തരത്തേലിരിക്കുന്നതു എടുക്കയും വേണം
വിട്ടുകളയാൻ മടി, നേട്ടം, നഷ്ടം
കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം
ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ
കാലേക്കൂട്ടി കണ്ട് കാര്യങ്ങൾ ചെയ്യുക
ഒത്ത് പിടിച്ചാല് മലയും പോരും
കട്ടായ ശ്രമം, ഐക്യം, സാഹോദര്യം, ഒരുമിച്ചു പ്രവർത്തിക്കുക
ഒഴുക്കു നീറ്റിൽ അഴുക്കില്ല
പ്രവൃത്തനം, ശ്രമം,
ഒരു വെടിക്ക് രണ്ടുപക്ഷി
To kill two birds with one stone
ഒരു പ്രവൃത്തിക്ക് രണ്ടോ അധികമോ കാര്യം സാധിക്കുന്നു
ഒരു വാതിൽ അടയുമ്പോൾ മറ്റൊന്നു തുറക്കും
പ്രത്യാശ, നിരാശ, സഹായം,
ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
ഒരുമ, ഐക്യം, സ്നേഹം
ഒരു അരിശത്തിനു കിണറ്റിൽചാടി, ഏഴരിശത്തിനു കേറാൻവയ്യാ
കോപം, ദേഷ്യം, അരിശം
ഒന്നെയുള്ളെങ്കിലും ഉലക്കകൊണ്ടടിച്ചു വളർത്തണം
ശിക്ഷണം, കുട്ടികൾ
ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ നെഞ്ചത്തു
ഒടിയാത്ത കമ്പേൽ പറിയാത്തവള്ളി
ഐക്യമത്യം മഹാബലം
ഒരുമയാണ് വലിയ ശക്തി ഐക്യം, ഒരുമ, ലക്ഷ്യം
ഏട്ടിലെ പശു പുല്ല് തിന്നില്ല
പുസ്തകത്തിലെ പശു പുല്ല് തിന്നില്ല അറിവ്, പ്രായോഗികജ്ഞാനം, പുസ്തകപുഴു
ഏറുന്ന കുരങ്ങിനു ഏണിവേണോ
ഏച്ചുകെട്ടിയാൽ മുഴെച്ചിരിക്കും
എതിർ അഭിപ്രായങ്ങൾ ഒത്തു ചേർത്താൽ അത് മുഴച്ചിരിക്കും
എല്ലുമറിയ പണിതാലെ പല്ലുമുറിയ തിന്നാവു
അദ്ധ്വാനം, ജോലി
എല്ലാരും പല്ലക്കിലേറിയാൽ ചുമക്കാൻ ആളുവേണ്ടേ
നേതാക്കൻമാർ അനേകർ, പണി നടത്താൻ ആളില്ല
എലിയെ പേടിട്ടു ഇല്ലം ചുടുക
നിസ്സാരകാര്യത്തിന് വലിയ നഷ്ടം വരുത്തുക
എലിപിടിക്കുംപൂച്ച കലവും ഉടെക്കും
ഉന്തി കയറ്റിയാൽ ഊരിപ്പോരും
ശ്രമം, പിന്തുണ, മടി,
ഉള്ള കഞ്ഞിയിലും പാറ്റാ വീണു
നഷ്ടം,
ഉരുളക്ക് ഉപ്പേരി
മറുപടി, തക്ക മറുപടി, ഉത്തരം, ചോദ്യം
ഉരുളു്ന്ന കല്ലേൽ പായൽ പിടിക്കില്ല
പ്രയോജനം, നിത്യോപയോഗം,
ഉപ്പു പോലെ വരുമോ ഉപ്പിലിട്ടത്
ഉപ്പു തിന്നാൽ വെള്ളം കുടിക്കും
ഇണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം
അവസ്ഥ, നിലവാരം, കുറവ്,
ഊണ്ട ചോറിൽ കല്ലിടരുത്
ഉണ്ട ഉണ്ണി ഓടിക്കളിക്കും, ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും
ഊർജ്ജസ്വലൻ, ഉത്സാഹി, പട്ടണി. ദാരിദ്ര്യം
ഉടുക്കാവസ്ത്രം പുഴുതിന്നും
ഉപയോഗം, ഉപയോഗിക്കാത്തത്
ഇരുതോണിയിൽ കാൽ വെക്കുക
ഒരുമിച്ചു ചെയ്യാൻ പറ്റാത്ത രണ്ടുകാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
നാശം നമ്മളായി വരുത്തരുത് അപകടം, അനാസ്ഥ
ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും
ഇടി വെട്ടിയവനെ പാമ്പുകടിച്ചു
ഒന്നിനു പിറകെ മറ്റൊന്നായ് ദുരിതങ്ങൾ വരുക ദുരിതങ്ങൾ, പ്രശ്നങ്ങൾ,
ഇരുന്നിട്ടു വേണം കാൽ നീട്ടാൻ
വേണ്ട തയ്യാറെടുപ്പുകൾ എടുത്തിട്ടുവേണം ഒരു കാര്യത്തിന് എറങ്ങിത്തിരിക്കാൻ തയ്യാറെടുപ്പ്, മുൻകൂട്ടി അലോചിക്കുക, പ്ലാനിങ്ങ്
ആളുകൂടിയാൽ പാമ്പ് ചാവില്ല
Too many cooks spoil the broth
ആളു കൂടിയാൽ കാര്യം സാധിക്കില്ല ആൾബലം,
ആരാൻറെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്
അന്യരുടെ ദുഃഖത്തിൽ രസിക്കുക ദുഖം, സന്തോഷം
ആലിൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്
ആശിച്ചകാരയം കിട്ടയപ്പോൾ ആസ്വദിക്കാൻ ആകുന്നില്ല
ആഴമുള്ള വെള്ളത്തിൽ ഓളമില്ല
താഴ്മയുള്ളവർ അവരുടെ കഴിവുകൾ വീമ്പിളക്കില്ല താഴ്മ, കഴിവ്
ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
ആശാനക്ഷരം ഒന്നുപിഴച്ചാൽ ശിഷ്യന്നക്ഷരം അമ്പത്തൊന്നും
മോശം മാതൃക
ആവശ്യക്കാരനു ഔചിത്യമില്ല
ആവശ്യം നടക്കാൻ മടികൂടാതെ മുന്നോട്ട് വരണം
ആറ്റരികിൽ കളഞ്ഞാലും അളന്നുകളയണം
കളയുമ്പോഴും അത് ശ്രദ്ധിക്കണം
ആയിരം തെങ്ങുള്ള നായർക്കു പല്ലുകുത്താൻ ഈർക്കിലില്ല
ഒരുപാട് ഉപകരണങ്ങൾ, പക്ഷെ പ്രയോജനത്തിന് ഒന്നുപോലുമില്ല
ആനയും ആടും പോലെ
ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ടാ
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം
ആന കൊടുത്താലും ആശ കൊടുക്കരുത്
ആട് കിടന്നിടത്ത് പൂട പോലുമില്ല
യാതൊരു തെളിവും ഇല്ല തെളിവ്
ആകെ മുങ്ങിയാൽ കുളിരില്ല
അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ
അരക്കാശിനു കുതിരയും വേണം അക്കരയതു ചാടുകയും വേണം
അയിലത്തല അളിയനും കൊടുക്കില്ല
അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി
അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ
കാര്യം നടന്നാൽ പോരേ അതിന്റെ വിശദവിവരങ്ങൾ വേണോ കാര്യം നടക്കുക, വിശദവിവിവരങ്ങൾ
ആനവായിൽ അമ്പഴങ്ങ
ആവശ്യം വലുത് എന്നാൽ അതിന്റെ മുതൽ കുറവും
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
പ്രശ്നങ്ങളഇൽ നിന്ന് പാഠം പഠിക്കും, അനുഭവം
അരമനരഹസ്യം അങ്ങാടിപ്പാട്ട്
രഹസ്യം പരസ്യമാകുന്നു
അമ്മയ്ക്കു പ്രാണവേദന, മകൾക്കു വീണവായന
ഒരാൾ കഷ്ടപ്പെടുന്നു, മറ്റെയാൾ സുഖിക്കുന്നു
അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
പരിശീലനം, മാതൃക. ചീത്ത മാതൃക
അതിബുദ്ധിക്ക് അൽപ്പായുസ്സ്
പെട്ടന്ന് കാര്യങ്ങൾ നടത്തിയാൽ അത് ചിലപ്പോൾ നീണ്ടു നിൽക്കില്ല
അടിയെല്ലാം ചെണ്ടക്കും പണമെല്ലാം മാരാർക്കും
കഷ്ടപ്പെടുന്നയാളിനും പ്രയോജനം ഇല്ല, പ്രയോജനം മറ്റുള്ളവർക്ക്, പ്രതിഫലം, കഷ്ടപ്പാട്
അടികൊള്ളാപ്പിള്ള പഠിക്കില്ല.
പരിശീലനം, ശിക്ഷണം, കുട്ടികൾ, മാതാപിതാക്കൾ
അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ?
ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ വലുതായാൽ സാധിക്കില്ല, സ്വഭാവ രൂപീകരണ, ചെറുപ്പം, പരിശീലനം
അഴകുള്ള ചക്കയിൽ ചുളയില്ല
പുറംമോടി കണ്ടു കാര്യങ്ങൾ തീരുമാനിക്കരുത്
അല്പജ്ഞാനം ആളേക്കൊല്ലും
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
അലഞ്ഞുനടക്കുന്നവൻ അടിങ്ങിയിരിക്കില്ല
അകത്തിട്ടാൽ പുറത്തറിയാം
ഉള്ളിലുള്ളത് പുറത്തു വരാതിരിക്കില്ല
തിരുവായ്ക്ക് എതിർവാ
എണ്ണക്കുടത്തിനു ചുറ്റും ഉറുമ്പ്
എണ്ണ കാണുമ്പോൾ പുണ്ണും നാറും
അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ
സൗകര്യങ്ങൾ, സുഖം,
അടച്ചവായിലീച്ചകയറുകയില്ലാ
മൗനം, മിണ്ടാതിരിക്കുക,
അച്ചനെ കുത്തിയ കാള ചെറുക്കനെയും കുത്തും-
അങ്കവും കാണാം താളിയും ഒടിക്കാം-
ഒരു പ്രവൃത്തി, പല പ്രയോജനം
അക്കരെനിൽക്കുമ്പോൾ ഇക്കരെപച്ച,ഇക്കരെ നിൽക്കുമ്പോൾ അക്കരെപച്ച*
അകലെ കൊള്ളാത്തവൻ അടുക്കലും കൊള്ളുകയില്ലാ
അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല
പരിചയം, പുതിയത്, പരിഷ്കാരം, സുഖം, സൗകര്യം
അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണ്
ആപത്ത് വരുമ്പോൾ അടുത്തുള്ളവരാണ് പ്രയോജനകരം
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
അടിതെറ്റിയാൽ ആനയും വീഴും
അടിസ്ഥാനം , പിഴവ്, നാശം
bottom of page