Chain Survey
View a Demo
ചെയ്ൻ സർവ്വെ
സർവ്വെ പഠനത്തിന്‍റെ ആദ്യ കാൽവെപ്പാണ് ചെയിൻ സർവ്വെ. സിവിൽ, ആർകിടെക്റ്റ്, കൺസ്ട്രക്ഷൻ മേഖലകളിൽ പഠിക്കുന്നവരും ജോലി ആഗ്രഹിക്കുന്നവരും ചെയിൻ സർവ്വെ അറിഞ്ഞിരിക്കുന്നത് പ്രയോജനപ്രദമാണ്. റവന്യൂ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ ഇഷ്ടവിഷയമാണ് ചെയിൻ സർവ്വെ. കേരളാ ഗവൺമെന്‍റിന്‍റെ ചെയിൻ സർവ്വെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഇതൊരു സഹായമാകും.
ആദ്യകാലങ്ങളിൽ ഒരു വസ്തു അളന്ന് തിട്ടപ്പെടുത്തുന്നത് ചെയ്നും ക്രോസ്റ്റാഫും ഉപയോഗിച്ചായിരുന്നുവെങ്കിലും ഇന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരൽത്തുമ്പുകൾ മാത്രം ചലിപ്പിച്ച് വസ്തു അളന്ന് തിട്ടപ്പെടുത്താനാകും. എങ്കിലും ഇതിന്‍റെയെല്ലാം അടിസ്ഥാനം അടങ്ങിയിരിക്കുന്നത് ചെയിൻ സർവ്വെയിലെ തത്ത്വങ്ങളാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വിഷയം പഠിച്ചെടുക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കോഴ്സ് ആയതുകൊണ്ട് ഏത് സമയത്തും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് കാണാനും പഠിക്കാനുമാകും. ആസ്വാദ്യകരമായ വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അത് മാത്രമല്ല മുമ്പുള്ള ചെയിൻ സർവ്വെയുടെ ചോദ്യപേപ്പർ ചർച്ചചെയ്യുന്നതുകൊണ്ട് പരീക്ഷയെ ഭയം കൂടാതെ നേരിടാനും എളുപ്പത്തിൽ പാസാകാനും ആകും.